യുഎഇയിൽ സന്ദർശക വിസയിലുള്ളവർക്ക് പിഴയില്ലാതെ മടങ്ങാൻ ഒരുമാസം കൂടി സമയം

കാഞ്ഞങ്ങാട്  : സന്ദർശക വിസയിൽ യു എ ഇ യിൽ കഴിയുന്നവർക്ക് പിഴയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുളള  സമയം  ഒരുമാസം കൂടിനീട്ടി. ഈ മാസം പത്തിന്  സമയം  അവസാനിക്കാനിരിക്കെയാണ് യു–എ–ഇ ഫെഡറൽ അതോറിറ്റി  ഫോർ ഐഡന്റിറ്റി  ആന്റ്സിറ്റിസൺഷിപ്പിന്റെ തീരുമാനം യുഎഇ ഒൗദ്വോഗിക  വാർത്താ ഏജൻസി അറിയിച്ചത്.

  യു–എ–ഇയി റസിഡൻസി വിസയുളളവർക്ക്  അബൂദാബി അൽ ഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ  നിർബന്ധിത ഐ.സി.ഏ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന്  അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു ഐ.സി.ഏ അനുമതി കിട്ടാത്തതിനാൽ മടക്ക യാത്ര വൈകുന്ന പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.

പുതുക്കിയ യാത്ര നിയന്ത്രണങ്ങൾ  ചൊവ്വാഴ്ച മുതൽ  പ്രാബല്യത്തിൽ വന്നു.

വിമാനക്കമ്പനികൾക്കയച്ച ഒൗദ്വോഗിക  വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുളളത് പാക്കിസ്ഥാൻ  ഇന്റർനാഷനൽ എയർലൈൻ, മിഡിൽ ഈസ്റ്റ് എയർലൈൻ എന്നിവയുടെ  ട്രാവൽ ഏജൻസികൾക്ക്  ഇത് സംബന്ധിച്ച്  ഒൗദ്വോദിക  അറിയിപ്പ് ലഭിച്ചു.

Read Previous

ജില്ലാ പോലീസ് മേധാവിക്ക് സ്നേഹപൂർവ്വം

Read Next

ലൈറ്റ്മാന്‍ ഷോക്കേറ്റ് മരിച്ചു; ഞെട്ടലോടെ സിനിമാലോകം