ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഎഇ: യുഎഇയിൽ ഇനി മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ ഇല്ലയോ എന്നതും കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസമാകില്ല. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് യു.എ.ഇ.യുടെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നമ്പർ 10-2022 പ്രകാരം പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചത്.
ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം, മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ ഇല്ലയോ എന്നതും കണക്കിലെടുക്കാതെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കുട്ടിയുടെ അവകാശത്തെ അംഗീകരിക്കുന്നു. അമ്മമാർക്ക് ചില പേപ്പറുകൾ സമർപ്പിച്ചാൽ കുട്ടികളെ രജിസ്റ്റർ ചെയ്യാൻ കഴിയും.
ആർട്ടിക്കിൾ 11 പ്രകാരം, കുഞ്ഞിന്റെ അമ്മയാണെന്ന് പ്രഖ്യാപിക്കുകയും കോടതിയിൽ അഭ്യർത്ഥന സമർപ്പിക്കുകയുമാണ് ചെയ്യേണ്ടത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ ജനന സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.