ഏഷ്യാ കപ്പ് വേദിയായി സാധ്യത യുഎഇയ്ക്ക്

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് യുഎഇയിലേക്ക് മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യാ കപ്പ് രാജ്യത്തിന്‍റെ സാഹചര്യങ്ങളിൽ സുഗമമായി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നത്. ബംഗ്ലാദേശിനെ സ്റ്റാൻഡ് ബൈ വേദിയായും പരിഗണിക്കുന്നുണ്ട്.
ഏഷ്യാ കപ്പ് നടത്തിപ്പിന്‍റെ ഭാഗമായി യുഎഇ ക്രിക്കറ്റ് ബോർഡും എസിസിയും തമ്മിൽ ചർച്ച നടന്നതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.

ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

K editor

Read Previous

ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് ആവർത്തിച്ച് ബയേൺ

Read Next

ഐസിസി ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് സമ്മതമറിയിച്ചു