ഗൾഫിൽ നിന്നും മുങ്ങിയവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സ്

മേൽപ്പറമ്പ്:  കൊടുക്കാനേൽപ്പിച്ച പണം യഥാർത്ഥ അവകാശിക്ക് കൊടുക്കാതെ ഗൾഫിൽ നിന്ന് മുങ്ങിയ സംഘത്തിനെതിരെ പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിൽ മേൽപ്പറമ്പ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാത്തങ്കൈ സ്വദേശികളായ നിസാർ, റഫീഖ്, ചേറ്റുകുണ്ടിലെ നിയാസ്, നിസാറിന്റെ ഭാര്യ നസീമ എന്നിവർക്കെതിരെ  മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യഹ്യ നൽകിയ പരാതിയിലാണ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

2021 മാർച്ചിൽ ബഹറിനിലുള്ള മറ്റൊരാൾക്ക് കൊടുക്കാനായി യഹ്യ 1 കോടി 99 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുക നിസാറിനും, റഫീഖിനും നൽകിയിരുന്നു. പ്രസ്തുത തുക യഥാർത്ഥ ഉടമയ്ക്ക് കൊടുക്കാതെ ഇരുവരും കേരളത്തിലേക്ക് കടന്നു. ഇതെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ യഹ്യ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

LatestDaily

Read Previous

ടി. കെ. രവിയെ താക്കീത് ചെയ്യാനുള്ള തീരുമാനം നീലേശ്വരം ഏസിയിൽ റിപ്പോർട്ട് ചെയ്തു

Read Next

മുസ്ലീം ലീഗ് കൗൺസിലർമാർക്കെതിരെ ഐഎൻഎൽ കൗൺസിലർ പോലീസിൽ പരാതി നൽകി