യുഏ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ വിമാനവുമായി സിപിടി

Air India Express

കാഞ്ഞങ്ങാട്;  അബൂദാബി : സാമൂഹ്യമേഖലയില്‍ സ്തുതാര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ഗള്‍ഫ് ഘടകമായ സിപിടി യു ഏ ഇ യുടെ നേതൃത്വത്തില്‍ യുഏഇ യില്‍  നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഈ മാസം പത്താം തീയ്യതിക്കകം യാത്രതിരിക്കും. ഇതിനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ കാസർകോട് ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥനമായി കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് സിപിടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. മറ്റ് തടസ്സങ്ങള്‍ ഇല്ലെങ്കില്‍ 185 യാത്രക്കാര്‍ ഇതിലൂടെ നാട്ടിലെത്തും. ഇതില്‍ 20 പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിശ്ചയിക്കുന്നവരായിരിക്കും. എംബസി മുഖാന്തിരം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഏറ്റവും അത്യാവശ്യക്കാരായിരിക്കുന്ന ഗര്‍ഭിണികള്‍ പ്രായമായവര്‍ രോഗികള്‍ വിസിറ്റ് വിസയില്‍ വന്ന്് കുടുങ്ങിയവരില്‍ എംബസിയില്‍ പേര്് രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം ബന്ധപ്പെടണമെന്ന് യുഎഇ ഘടകം സെന്റര്‍ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് മഹമൂദ് പറക്കാട്ട്് സെക്രട്ടറി ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 00971552348787 എന്ന വാര്‍ട്‌സ് അപ്പ് നമ്പറില്‍ ബന്ധപ്പെടണം.

LatestDaily

Read Previous

പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നു

Read Next

പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്: 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 25 ലിറ്റര്‍ വാഷും പിടികൂടി