ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കർണ്ണാടകക്കാരനായ ഗൾഫ് വ്യവസായി ബി. ആർ. ഷെട്ടിയുടെ ധനകാര്യ സ്ഥാപനമായ യു. എ. ഇ എക്സ്ചേഞ്ചും മാതൃ സ്ഥാപനമായ ഫിനാ ബ്ളേറും ഉൾപ്പടെ ഇസ്റായേൽ കമ്പിനിയായ പ്രിസം അഡ്വാൻസസ് ഏറ്റെടുത്തു. അബുദാബിയിലെ റോയൽസ്റ്റ്രാജിക്കുമായി ചേർന്നാണ് ഇസ്രായേൽ കമ്പനി ഷെട്ടിയുടെ സ്ഥാപനങ്ങൾ ഏറ്റെടുത്തത്.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് വിവാദത്തിലായ യു. എ. ഇ എക്സ്ചേഞ്ചിന് ഏഴായിരം കോടി രൂപയുടെ കട ബാധ്യതകളുള്ളതായാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് യു. എ. ഇ കോടതികളിൽ ചെക്ക് കേസുകൾ നിലവിലുണ്ട്. 100 കോടി ഡോളറിന്റെ വായ്പ ഫിനാബ്ളേർ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് യു. എ. ഇ എക്സ്്ചേഞ്ച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്.
ഫെബ്രുവരി മാസം ഇന്ത്യയിലെത്തിയ ബി. ആർ. ഷെട്ടി കഴിഞ്ഞ മാസം തിരിച്ച് പോവാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ത്യയിലും സാമ്പത്തിക തിരിമറിക്കുള്ള കേസുകൾ നിലനിൽക്കുന്നതിനാൽ ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ തടഞ്ഞുവെക്കുകയായിരുന്നു. ഷെട്ടിയുടെ യു. എ. ഇയിലെ മുഴുവൻ അക്കൗണ്ടുകളും യു. എ. ഇ സെൻട്രൽ ബാങ്ക് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരവിപ്പിക്കുകയുണ്ടായി.
യു. എ. ഇ ഇസ്റായേലുമായി നയതന്ത്ര സഹകരണം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ്. ഇരു രാഷ്ട്രങ്ങളിലെയും കമ്പനികൾ ചേർന്ന് കൺസോർഷ്യം ഉണ്ടാക്കി യു. എ. ഇ എക്സ്ചേഞ്ചും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്. യു. എ. ഇ എക്സ്ചേഞ്ചിനും, ഫിനാബ്ളറിനുമുള്ള പ്രവർത്തന മൂലധനം ഇസ്റായേൽ അബുദാബി കമ്പനികളുടെ കൺസോർഷ്യം കമ്പനിക്ക് നൽകും. മലയാളികൾ ഉൾപ്പടെ മൂവായിരത്തോളം പേർ യു. എ. ഇ എക്സ്ചേഞ്ചിലും അനുബന്ധ കമ്പിനികളിലും ജോലി ചെയ്യുന്നുണ്ട്. ഏറ്റെടുക്കൽ തൊഴിലാളികൾക്കും പതിനായിരക്കണക്കിന് ഇടപാടുകാർക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.