ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കുള്ള പിഴത്തുക യു.എ.ഇ പകുതിയായി കുറച്ചു. പ്രതിദിനം ഇനി മുതൽ 50 ദിർഹമാണ് നൽകേണ്ടത്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയാണ് പിഴത്തുക കുറക്കുന്ന കാര്യം അറിയിച്ചത്.
അതേസമയം, കാലാവധി അവസാനിച്ച ശേഷം റെസിഡൻസി വിസ ഉടമകൾ വിസ പുതുക്കാതിരുന്നാലുള്ള പിഴ ഇരട്ടിയാക്കി. നേരത്തെ പ്രതിദിനം 25 ദിർഹമായിരുന്നു പിഴയെങ്കിൽ ഇനി മുതൽ 50 ദിർഹം നൽകേണ്ടിവരും. രാജ്യത്തെ ടൈപ്പിംഗ് സെന്‍ററുകൾ പുതിയ നിരക്ക് സ്ഥിരീകരിച്ചു.