നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 8ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 10ന് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

സ്വകാര്യമേഖലയ്ക്ക് 8ന് അവധിയായിരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read Previous

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

Read Next

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം