യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ഡൽഹി : ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കൈമാറി. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26 നാണ് വിരമിക്കുന്നത്.
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് യു.യു ലളിത്.ഇദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസമായിരിക്കും. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. ജസ്റ്റിസ് രമണ 16 മാസമാണ് അധികാര പദവിയിൽ ഇരുന്നത്.
2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു.യു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അതിനുമുമ്പ് അദ്ദേഹം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. 1983 ലാണ് ലളിത് അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നത്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിതനായ അദ്ദേഹം സുപ്രീം കോടതി ഓഫ് ഇന്ത്യ ലീഗൽ സർവീസസ് കമ്മിറ്റി അംഗവുമായിരുന്നു.
യു.യു ലളിത് കഴിഞ്ഞാൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരിക്കും സുപ്രീം കോടതിയിലെ അടുത്ത ജഡ്ജി ആകാൻ സാധ്യത.

K editor

Read Previous

അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പം; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

Read Next

ഇവിടെ എല്ലാം സുരക്ഷിതമാണ്;തിരിമറി നടക്കില്ല; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി