കാഞ്ഞങ്ങാട് : ക്വാറന്റനിൽ കഴിയുകയായിരുന്ന കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരണപ്പെട്ടു.
കളനാട് കൊമ്പൻ പാറയിലെ ഹസ്സൻ – ജാസ്മിൻ ദമ്പതികളുടെ മകൻ അബ്ദുൾ ഖാസിയാണ് മരിച്ചത്. ദമ്പദികൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട് . മുംബൈയിൽ വ്യാപാരിയായ ഹസ്സൻ, കുടുംബസമേതം ദുബായിലായിരുന്നു. കഴിഞ്ഞ 17 ന് നാട്ടിലെത്തി കുടുംബസമേതം കൊമ്പൻ പാറയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇന്നലെ രാത്രി വൈകി ശ്വാസ തടസ്സം നേരിട്ട കുട്ടിയെ ഉദുമയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ 6 മണിയോടെ ജില്ലാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അബ്ദുൾ ഖാസി മരണപ്പെട്ടിരുന്നു. പരിശോധനയിൽ കോവിഡ് നെ ഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.