നാഷണൽ ഗെയിംസ്; കേരളത്തിന് രണ്ട് മെഡലുകള്‍ കൂടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി കേരളം നേടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളം സ്വർണം നേടിയത്.

ആർച്ച, അലീന ആന്‍റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ, അശ്വതി, മീനാക്ഷി, ആര്യ ഡി നായർ എന്നിവരടങ്ങിയ ടീം 6:35.0 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ഒഡീഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി.

വനിതകളുടെ ബാസ്കറ്റ്ബോളിൽ കേരളത്തിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ തെലങ്കാനയോടാണ് തോറ്റത്. സ്‌കോര്‍: 13-17.

Read Previous

ഇന്ത്യയില്‍ നൂറ് 5ജി ലാബുകള്‍ സ്ഥാപിക്കുമെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്

Read Next

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു