യുവാവിനെ മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികള്‍ക്കും ജാമ്യം

ഹരിപ്പാട്(ആലപ്പുഴ): യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. കാർത്തികപ്പള്ളി വിഷ്ണുഭവനത്തിൽ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കത്തിൽ ആദർശ് (30) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിൽ തട്ടുകടയ്ക്ക് സമീപം സെപ്റ്റംബർ രണ്ടിന് വൈകുന്നേരമായിരുന്നു സംഭവം. തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്ന കാർത്തികപ്പള്ളി സ്വദേശിയായ യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തി മർദ്ദിച്ചു. തുടർന്ന് യുവാവിന്‍റെ പക്കൽ നിന്ന് ബീഫ് ഫ്രൈ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read Previous

എക്കാലവും ഇന്ത്യയുടെ പരമാധികാരിയായി വാഴാമെന്ന ചിന്തയിലാണ് മോദിയും ബിജെപിയുമെന്ന് കെസി വേണുഗോപാല്‍

Read Next

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു