ട്വിൻ ബേബികളുടെ ആദ്യ ദീപാവലി; ആശംസ നേര്‍ന്ന് നയന്‍താരയും വിഘ്‌നേഷും

നയന്‍താരയും വിഘ്നേഷ് ശിവനും ദീപാവലി ആശംസകൾ നേർന്നു. ഇരുവരും ഇരട്ടക്കുട്ടികളെ കൈകളിലേന്തിയാണ് ആശംസ നേര്‍ന്നത്. ഇതാദ്യമായാണ് ഇരുവരും മക്കളോടൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലാണ് നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചതായി പ്രഖ്യാപിച്ചിരുന്നു. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് ഇരട്ട ആൺകുട്ടികളുടെ പേരുകൾ.

തൊട്ടുപിന്നാലെ തമിഴ്നാട് ആരോഗ്യവകുപ്പ് താരങ്ങളോട് വിശദീകരണം തേടി. വാടകഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിച്ചാണോ കുഞ്ഞുങ്ങൾ ജനിച്ചത് എന്ന് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിട്ടും കുട്ടികളില്ലെങ്കിൽ മാത്രമേ വാടക ഗർഭപാത്രം തിരഞ്ഞെടുക്കാൻ കഴിയൂ എന്നൊരു നിയമമുണ്ട്.

K editor

Read Previous

‘കെജിഎഫ് 2’നെയും മറികടന്ന് ‘കാന്താര’

Read Next

ജനപ്രതിനിധികള്‍ക്ക് ദീപാവലിസമ്മാനം നല്‍കി വിവാദത്തിലായി കര്‍ണാടകമന്ത്രി