കൊല്ലത്ത് ട്വന്റിഫോർ ന്യൂസ് ടീമിന് നേരെ ആക്രമണം

കൊല്ലം: കൊല്ലത്ത് ട്വന്‍റിഫോർ വാർത്താ സംഘത്തിന് നേരെ ആക്രമണം. കൊല്ലം റിപ്പോർട്ടർ സലിം മാലിക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. കൊല്ലം ബീച്ച് റോഡിൽ വെച്ചാണ് എട്ടംഗ സംഘം ഇവരെ ആക്രമിച്ചത്. കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിലേക്ക് കയറി സൈഡ് ആവശ്യപ്പെട്ട് ഹോൺ മുഴക്കിയ ശേഷമാണ് റോഡിൽ നിന്നിരുന്ന സാമൂഹ്യവിരുദ്ധർ വാർത്താ സംഘത്തെ ആക്രമിച്ചത്. വാഹനം ഓടിച്ചയാൾക്ക് പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. പകരം റോഡിൽ നിന്ന എട്ടംഗ സംഘം ട്വന്‍റിഫോർ വാർത്താ സംഘത്തെ തടഞ്ഞുനിർത്തി മർദ്ദിച്ചു. അക്രമികൾ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും. എന്നാൽ സംഭവത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Read Previous

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Next

ബംഗ്ലദേശും പാക്കിസ്ഥാനും ഇന്ത്യയോടു ചേർക്കാൻ ശ്രമിക്കൂ: രാഹുലിനോട് അസം മുഖ്യമന്ത്രി