ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഓണക്കിറ്റിനെ അവഹേളിച്ച ട്വൻ്റി20ക്കെതിരെ അഡ്വ. പിവി ശ്രീനിജിൻ എംഎൽഎ. ഓണക്കിറ്റിനെതിരായി ട്വൻ്റി-20 കിഴക്കമ്പലം ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചാണ് ശ്രീനിജിൻ എംഎൽഎ രംഗത്തുവന്നത്. ‘മുതലാളി പാർട്ടിയുടെ ജനാധിപത്യബോധം’ എന്നാണ് പോസ്റ്റിനെ വിമർശിച്ചിരിക്കുന്നത്. വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത് എന്നും അദ്ദേഹം പറയുന്നു.
പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
“നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.മുതലാളി പാർട്ടിയുടെജനാധിപത്യബോധം.വിമർശിക്കാം, പക്ഷേ ഇത്രയും തരം താഴരുത്.” അദ്ദേഹം കുറിച്ചു.