‘പന്ത്രണ്ട്’ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ജൂലൈ 7 ന്

വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘പന്ത്രണ്ട്’ ജൂലൈ ഏഴിന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും. ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ റിലീസ് ചെയ്തത്.

സിനിമ ഒരു മിസ്റ്റിക്-ഡ്രാമയാണെന്ന് സംവിധായകൻ ലിയോ പറഞ്ഞു. സിനിമ പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഷഹബാസ് അമന്‍റെ സോളോ ഉൾപ്പെടെ ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ച അൽഫോൺസ് ജോസഫ് പറഞ്ഞു.

K editor

Read Previous

‘വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു’; ഷിന്ദേയെ നിര്‍ദേശിച്ചത് താനെന്ന് ഫഡ്‌നാവിസ്

Read Next

അടുക്കളയിൽ ‘സിലിണ്ടർ പൊട്ടുമോ’?; ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി