ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന സമയം, ത്രിപുരയിലെ പ്രതിപക്ഷ ക്യാമ്പിൽ ചോർച്ച. സിപിഎം നിയമസഭാംഗം മൊബഷർ അലി, തൃണമൂൽ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് സുബൽ ഭൗമിക് എന്നിവർ ബിജെപിയിൽ ചേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് അവർ പറഞ്ഞു. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ നിയോജകമണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ മൊബഷർ അതേ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കൈലാഷഹർ മണ്ഡലത്തെച്ചൊല്ലി പാർട്ടിയുമായുള്ള തർക്കത്തെ തുടർന്നാണ് മൊബഷർ ബിജെപിയിൽ ചേർന്നത്.
ത്രിപുരയിൽ പുതുതായി രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യ ധാരണ പ്രകാരം കൈലാഷഹർ മണ്ഡലം ഇത്തവണ കോൺഗ്രസിനാണ് നൽകിയത്. തീരുമാനം അംഗീകരിക്കുന്നുവെന്ന് മൊബഷർ പ്രതികരിച്ചെങ്കിലും അണിയറയിൽ ബിജെപിയുമായി ചർച്ച ആരംഭിച്ചിരുന്നു.