ത്രിപുരയും നാഗാലാൻഡും ബിജെപിക്ക്; എക്സിറ്റ് പോൾ പ്രവചനം

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തുടരും. മേഘാലയയിൽ എൻപിപിക്കാണ് കൂടുതൽ സാധ്യത. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സർക്കാരുകൾ തന്നെ അധികാരത്തിൽ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം.

ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം ത്രിപുരയിൽ ബിജെപി 36 മുതൽ 45 സീറ്റുകൾ വരെ നേടും. 60 അംഗ ത്രിപുര നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതൽ 11 സീറ്റുകൾ വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. തിപ്ര മോതയ്ക്ക് 9 മുതൽ 16 വരെ സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു.

സീ ന്യൂസ് എക്സിറ്റ് പോൾ ത്രിപുരയിൽ ബിജെപിക്ക് 29 മുതൽ 36 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് 13 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Read Previous

വിവേക് വീണ്ടും ബിഗ് സ്ക്രീനിൽ; ഇന്ത്യനിലെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ശങ്കർ

Read Next

ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചു, പ്രസിഡന്റ് പദവി പേരിന് മാത്രം: പ്രധാനമന്ത്രി