വാഹന ഇടപാട് തർക്കത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി

തൃക്കരിപ്പൂർ: വാഹന ഇടപാട് സംബന്ധിച്ച തർക്കത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കിംവദന്തിക്ക് പോലീസിന്റെ ഇടപെടലിൽ പരിസമാപ്തി. ഇന്നലെ വൈകുന്നേരം ഇടയിലക്കാട് പാലത്തിന് സമീപം ബൈക്കിൽ സഞ്ചരിച്ച വലിയ പറമ്പിലെ കെ. ഇസ്മായിലിനെയാണ് 21, ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഇസ്മായിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരം ചന്തേര പോലീസിൽ അറിയിച്ചതോടെ പോലീസ് പരിശോധനയാരംഭിച്ചു.

തട്ടിക്കൊണ്ടു പൊയെന്ന് പറയപ്പെടുന്ന യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ചെയ്തതും പരിഭ്രാന്തിയുണ്ടാക്കി. യുവാവിനെ കാണാതായതിന് ശേഷം, മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൊണ്ടു പോയെന്ന് പറയപ്പെടുന്ന ഇസ്മായിലും, എതിർ വിഭാഗവും ചന്തേര സ്റ്റേഷനിൽ ഹാജരായി. ഇസ്മായിലിന് പരാതിയില്ലെന്നറിയിച്ചതോടെ പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലായി.

LatestDaily

Read Previous

അജാനൂരിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

Read Next

സാമ്പത്തിക തിരിമറി പോസ്റ്റ് ഓഫീസിൽ പോലീസ് പരിശോധന