കാണാതായ പെൺകുട്ടി മരിച്ച നിലയിൽ

തൃക്കരിപ്പൂർ: വലിയപറമ്പയിൽ നിന്നും ഇന്നലെ വൈകിട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതശരീരം കണ്ടെത്തി. ജുമാ മസ്ജിദിന് സമീപത്തെ പി കെ സലീനയുടേയും മുഹമ്മദ് കുഞ്ഞിയുടെയും മകൾ പി കെ റുഖിയയെയാണ് 10, പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. സംസാര ശേഷിയില്ലാത്ത റുഖിയ വലിയപറമ്പ ഏഎൽപി സ്കൂളിലെ നാലാം ക്ലാസ്സ്‌വിദ്യാർത്ഥിനിയാണ്.വൈകീട്ട് റുഖിയ പുഴക്കരയിൽ കളിക്കുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.

തുടർന്ന് നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വലിയപറമ്പ് പുഴക്കടവിന് സമീപത്തെ തടയണക്ക് സമീപത്ത് മത്സ്യത്തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ ചന്തേര പൊലീസിൽ വിവരം നൽകി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സഹോദരങ്ങൾ: ഹന്നത്ത്, കുൽസു, കുബ്്റ, സലാലുദ്ദീൻ അയ്യൂബ്, ആമിന, ഉമർ മുഖ്താർ.

Read Previous

പൂച്ച ചാടിയപ്പോൾ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് കാർ കയറി മരിച്ചു

Read Next

ചെറുവത്തൂർ കൂട്ട മരണം: യുവതിയെ ചോദ്യം ചെയ്യും