വീടുവിട്ട ഭർതൃമതി കാമുകനുമായി വിവാഹിതയായി

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ എടാട്ടുമ്മലിൽ നിന്നും വീടുവിട്ട ഭർതൃമതി കാമുകനുമായി വിവാഹിതയായി ചന്തേര പോലീസിൽ  തിരിച്ചെത്തി. എടാട്ടുമ്മൽ മണ്ഡപം റോഡിന് സമീപത്തെ കെ. വി. ബാബുവിന്റെ മകളും, കളനാട്ടെ രാജേഷിന്റെ ഭാര്യയുമായ ബബിതയാണ് 28, പാലക്കാട് കൽപാത്തിയിലെ ടി. രാജേഷുമായി 32, വിവാഹിതയായത്.

ഗ്രാഫിക്ക് ഡിസൈനറായ കൽപാത്തിയിലെ ടി. രാജേഷുമായി ഒന്നരവർഷം മുമ്പാണ് ബബിത പരിചയത്തിലായത്. നവമാധ്യമങ്ങൾ വഴിയുണ്ടായ പരിചയം പിന്നീട് പ്രേമബന്ധമായി വളർന്നു. ഒടുവിൽ ജൂലൈ 16 നാണ് ബബിതയെ വീട്ടിൽ നിന്നും കാണാതായത്. തൃക്കരിപ്പൂരിലെ തുന്നൽ പരിശീലന കേന്ദ്രത്തിലേക്കെന്ന വ്യാജേനയാണ് യുവതി വീട്ടിൽ നിന്നും പുറപ്പെട്ടത്. മകളെ കാണാതായതിനെത്തുടർന്ന് പിതാവ് ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു.

ജൂലൈ 16–ന് പകൽ 11 മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ട ബബിത അന്നേ ദിവസം തന്നെ തളിപ്പറമ്പ്  തൃച്ചംബരത്തെ ക്ഷേത്രത്തിൽ കാമുകനുമായി -വിവാഹിതയായ ശേഷം പാലക്കാട് കൽപാത്തിയിലെ ഭർതൃഗൃഹത്തിലേക്ക് പോയി. യുവതി പാലക്കാട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഒാഫീസർ ഷൈജു വെള്ളൂർ, സിവിൽ പോലീസ് ഒാഫീസർ രേഷ്മ ചന്തേര എന്നിവർ കഴിഞ്ഞ ദിവസം പാലക്കാട്ടെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ചന്തേര സ്റ്റേഷനിലെത്തിച്ച ബബിതയെ കോടതിയിൽ ഹാജരാക്കും. 2 വർഷം മുമ്പാണ് കളനാട്ടെ പ്രവാസിയായ രാജേഷും, ബബിതയും തമ്മിലുള്ള വിവാഹം നടന്നത്.

Read Previous

ജീവനക്കാർക്ക് കോവിഡ് കാഞ്ഞങ്ങാട് നഗരസഭ താൽക്കാലികമായി അടച്ചിടുന്നു

Read Next

കാഞ്ഞങ്ങാട് കടകൾ കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ