പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഗൾഫിലേക്കയച്ചു, ലീഗ് നേതാവിന് കേസ്

കാഞ്ഞങ്ങാട്  :പെൺകുട്ടിയുടെ ഫോട്ടോമോർഫ് ചെയ്ത് ഗൾഫിലുള്ള പിതാവിന് അയച്ചു കൊടുത്തതായ പരാതിയിൽ മുസ്ലിം ലീഗ് പ്രദേശിക നേതാവിനെതിരെ കേസെടുക്കും.

തൃക്കരിപ്പൂർ പഞ്ചായത്ത് മുൻ അംഗവും ലീഗ് നേതാവുമായ കൈക്കോട്ട് കടവിലെ അബ്ദുള്ളക്കെതിരെയാണ് നടപടി.

10 വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുടെ ചിത്രം വികൃതമാക്കി പിതാവിന് അയച്ചു കൊടുക്കുകയായിരുന്നു.  ബന്ധുക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകുകയും പരാതി കമ്മീഷൻ ചന്തേര പേലീസിന് നടപടികൾക്കായി കൈമാറുകയുമായിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Read Previous

ക്വാറന്റൈനിൽ രണ്ടുവയസ്സുകാരൻ മരണപ്പെട്ടു

Read Next

അർദ്ധരാത്രിയിൽ പ്രവാസിയുടെ കെട്ടിടം പൊളിച്ച് കിണറിൽ തള്ളി