തൃക്കരിപ്പൂരിൽ കോവിഡ് മരണം

തൃക്കരിപ്പൂർ:  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  സ്കൂൾ ജീവനക്കാരൻ മരിച്ചു.

ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ജീവനക്കാരൻ ഇയ്യക്കാട്ടെ പി. വിജയകുമാറാണ് 55,  ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെ പരിയാരത്ത് മരിച്ചത്.

കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ ഭാര്യയും മകളും പരിയാരം  ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിയാരുന്നു.  ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി രോഗ മുക്തിനേടി ആശുപത്രി വിട്ടത്. ഇദ്ദേഹത്തിന്റെ മകൾ ഇപ്പോഴും ചികിത്സയിലാണ്.

പരേതൻ ഇയ്യക്കാട്ടെ  ചാത്തുക്കുട്ടി  നമ്പ്യാരുടെയും  നാരായണിയുടെയും മകനാണ്. ഭാര്യ ശ്രീദേവി എൽ.ഐ.സി. ഏജന്റാണ്, മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും. മക്കൾ;  വിദ്യ, വീണ.

Read Previous

ഹൃദയാഘാതം അധ്യാപിക മരണപ്പെട്ടു

Read Next

പരിയാരം പീഡനം ഒത്താശ ചെയ്തത് മാതാവ്, 2 പ്രതികൾ റിമാന്റിൽ