ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അട്ടപ്പാടി: കനത്ത മഴയിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവിതം ദുരിതം കൊണ്ട് നിറയുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ നേർക്കാഴ്ചയെന്നോണം എടവാണി ഊരിലെ താമസക്കാർ അവശ്യവസ്തുക്കൾ വാങ്ങാൻ പുഴ മുറിച്ചുകടന്ന് മറുകര പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പുത്തൂർ പഞ്ചായത്തിലെ എടവാണി വില്ലേജിലെ ജനങ്ങൾ കനത്ത മഴയെ തുടർന്ന് വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ഗ്രാമങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം കുറഞ്ഞതോടെയാണ് വരഗാർ നദി കടന്ന് മറുകര കടക്കാൻ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ഗ്രാമത്തിലെത്താൻ അഞ്ച് തവണ പുഴ മുറിച്ചു കടക്കണം.
കഴിഞ്ഞ ദിവസം മുതിക്കുളം ഗ്രാമത്തിൽ നിന്ന് ഒരു രോഗി പുഴ മുറിച്ചുകടക്കുന്ന രംഗം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എടവാണി ഊരിലേയും ദുരിത ജീവിതം പുറത്ത് വന്നത്. മഴക്കാലത്ത് പതിവാകുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സ്ഥിരം പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.