പോലീസിലെ ട്രാൻസ്‌ജെൻഡർ നിയമനം; നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി

ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് സേനയിൽ നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ആരോപിച്ചു.

“പൊലീസിലേക്ക് കുറച്ച് പേരെ എടുക്കാമെന്ന് പറഞ്ഞാൽ തന്നെ പ്രഖ്യാപനം മാത്രമേ ഉള്ളു. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അത് സ്വീകരിക്കാനും ഒപ്പം നിൽക്കാനും ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇപ്പോഴും, പല സ്ഥലങ്ങളിലും പോകുമ്പോൾ, ഞങ്ങൾ വിവേചനം നേരിടുന്നു,” ട്രാൻസ്ജെൻഡർ പ്രതിനിധി പറഞ്ഞു.

നിയമനം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും കമ്യൂണിറ്റിക്ക് വേണ്ടി എടുത്ത പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പോലും കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും ട്രാൻസ്ജെൻഡേഴ്സിന് സർക്കാർ സർവീസുകളിലും അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

K editor

Read Previous

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം

Read Next

കാര്‍ത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാളത്തിലേക്ക്