ബിഹാറിൽ ട്രെയിൻ പാളം തെറ്റി; പാളം തെറ്റിയത് രണ്ട് കോച്ചുകൾ

ഡൽഹിയിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹംസഫർ എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഹരി നഗർ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിൻ കുറഞ്ഞ വേഗതയിൽ നീങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കതിഹാറിലേക്ക് പോകുകയായിരുന്ന ഹംസഫർ എക്സ്പ്രസിന്‍റെ രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഹരിനഗർ സ്റ്റേഷന് സമീപം പാളം തെറ്റിയതായി സി.പി.ആർ.ഒ അറിയിച്ചു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നാണ് വിവരം.

Read Previous

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കളി; ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

Read Next

ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി; വൻ സ്വീകരണം