കൃത്യമായി ഹെൽമറ്റ് ധരിക്കാത്ത പൊലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പോലീസുകാരന് ട്രാഫിക് പൊലീസ് പിഴ ചുമത്തി. ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. ട്രാഫിക് റെഗുലേഷൻസ് ഡിപ്പാർട്ട്മെന്‍റ് നിരോധിച്ച ഹാഫ് ഹെൽമെറ്റ് ധരിച്ചതിനാണ് പിഴ.

‘കേസ് എടുത്തിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കാനാണ് നടപടിയെന്നാണ് ജനങ്ങളുടെ അഭിപ്രായം.

Read Previous

രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി

Read Next

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ട്രെയ്ലര്‍ പുറത്ത്