വ്യാപാരിയെ വധിക്കാൻ ശ്രമിച്ച പ്രതികൾക്ക് റെയ്ഡ്

കാഞ്ഞങ്ങാട്: വ്യാപാരിയെ ബൈക്കിൽ നിന്നും തള്ളിയിട്ട് വധിക്കാൻ ശ്രമിച്ച കേസ്സിലെ പ്രതികളെ കണ്ടെത്താൻ പോലീസ് റെയിഡ്.

കാഞ്ഞങ്ങാട് ടിബി റോഡ് ജംഗ്ഷനിലെ വ്യാപാരി കല്ലൂരാവി ബാവ നഗറിലെ മുഹമ്മദ് അസ്്ലമിനെ 44, കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളായ ബാവനഗറിലെ അഫ്സൽ 19, എൻ. സുഹൈൽ 19, പി. റബീഷ് 20, സി. അനസ് 20 എന്നിവരെ കണ്ടെത്താൻ ഹൊസ്ദുർഗ് എസ്ഐ, കെ.പി. വിനോദ്കുമാറിന്റെയും മാധവന്റെയും   നേതൃത്വത്തിൽ കല്ലൂരാവി, ബാവനഗർ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കി.

പ്രതികൾ നാല് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ഒളിവിൽ പോയത്. മുസ്്ലീം ലീഗിന്റെ പ്രാദേശിക നേതാക്കൾ, യൂത്ത് ലീഗ് പ്രവർത്തകരായ പ്രതികളെ ഹാജരാക്കാമെന്ന് പോലീസിന് ഉറപ്പ് നൽകിയെങ്കിലും, പോലീസിന് നൽകിയ ഉറപ്പ് പാലിക്കാതെ നേതാക്കൾ ഇടപെട്ട് പ്രതികളെ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു.

പോലീസിനെയും കോടതിയെയും വെല്ലുവിളിച്ചാണ് പ്രതികളെ പ്രാദേശിക നേതാക്കൾ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. 

പ്രതികളുടെ വീടുകളിൽ നിരവധി തവണ പോലീസ് റെയിഡ് ചെയ്തിട്ടും, ഇവരെ ഹാജരാക്കാൻ  ലീഗ് നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടും പ്രതികൾ കീഴടങ്ങാൻ തയ്യാറായില്ല.

കേസ്സിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ ജാമ്യം ലഭിക്കുെമന്ന് പ്രതികൾക്ക് നേതാക്കൾ നൽകിയ നിർദ്ദേശപ്രകാരം, പോലീസ് കുറ്റപത്രം നൽകുന്നതുവരെ ഒളിവിൽ കഴിഞ്ഞ് കോടതിയെയും, പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെയും കബളിപ്പിക്കുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്.

പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ കൊണ്ടുപോയെന്ന് സംശയിക്കുന്ന കാറിന്റെ ഉടമയെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികളുടെ സെൽഫോൺ സ്വിച്ച് ഓഫാണ്.

യുവാവിനെ വധിക്കാൻ ശ്രമിച്ചതിന് ശേഷം പ്രതികൾ ബന്ധപ്പെട്ട നിരവധി സെൽഫോൺ നമ്പറുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ,  പ്രതികളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ നീക്കം

LatestDaily

Read Previous

റിട്ട. ബാങ്ക് മാനേജർ ബാലകൃഷ്ണൻ കാണാമറയത്തു തന്നെ

Read Next

സർക്കാർ കെട്ടിടത്തിൽ ജനകീയ ഹോട്ടൽ ജില്ലാ കലക്ടർക്ക് പരാതി