മെഴ്സിഡസ് ബെന്‍സിലിടിച്ച് രണ്ടായി പിളര്‍ന്ന് ട്രാക്ടര്‍; അമ്പരന്ന് വാഹനലോകം

മെഴ്സിഡസ് ബെന്‍സിലിടിച്ച് രണ്ടായി പിളര്‍ന്ന് ട്രാക്ടര്‍. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നാമെങ്കിലും സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്‍ടമായി മെഴ്സിഡസ് ബെന്‍സ് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രാക്ടര്‍ രണ്ട് കഷണങ്ങളായി തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രചരിക്കുന്ന വീഡിയോയിൽ കറുത്ത നിറത്തിലുള്ള ഒരു മെഴ്‌സിഡസ്-ബെൻസ് കാണാം. അപകടത്തിൽപ്പെട്ട ഒരു ട്രാക്ടർ പകുതിയായി പിളർന്ന നിലയിലാണ്.

തിരുപ്പതിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ട്രാക്ടറിന്റെ മുന്‍ഭാഗമാണ് രണ്ടായി പിളര്‍ന്നത്. ട്രോളിയും റോഡിലേക്ക് മറിഞ്ഞു. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇയാളെ തിരുപ്പതിയതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

K editor

Read Previous

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വകുപ്പ് മേധാവികളുടേയും കളക്ടർമാരുടേയും യോ​ഗം

Read Next

പച്ചത്തെറി വിളിച്ചാണ് സംസ്കാരം പഠിപ്പിക്കുന്നത്: നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ്