ടൊവിനോ ചിത്രം ‘വാശി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

ടോവിനോ തോമസ് നായകനായ ‘വാശി’ ജൂൺ 17ന് പ്രദർശനത്തിനെത്തി. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

വിഷ്ണു രാഘവ് സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി, മരക്കാർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി കലാമന്ദിർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജാനിസ് ചാക്കോ സൈമൺ ആണ്. റോബി വർഗീസ് രാജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ എഡിറ്റർ. വിനായക് ശശികുമാറിന്‍റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകി.

Read Previous

ചെൽസിക്ക് പ്രീസീസണിൽ വിജയ തുടക്കം

Read Next

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു