ഫസ്റ്റ് ലുക്കുമായി ടൊവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങളി’ലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ടൊവിനോയെ ചിത്രത്തിൽ കാണുന്നത്. സാങ്കൽപ്പികമായ ഒരു സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സംവിധായകൻ സർറിയലിസ്റ്റിക് പ്രതീതിയാണ് നൽകിയിട്ടുള്ളത്. യാഥാർത്ഥ്യത്തിനപ്പുറമുള്ള അതീന്ദ്രിയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നിൽ ഒരു വാതിൽ തുറക്കപ്പെടുകയും ശേഷം കഥാപാത്രം കടന്നു പോകുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ടൊവീനോയുടെ നായക കഥാപാത്രത്തിനു പേരില്ല.

തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് ടൊവീനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. സർറിയലിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്‍റെ ആദ്യ ചിത്രമാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരെയാണ് ചിത്രം പ്രതിനിധീകരിക്കുന്നതെന്നും ഇത് തികച്ചും യുദ്ധവിരുദ്ധ സിനിമയാണെന്നും ടൊവീനോ കുറിച്ചു.

എലീനർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവയുമായി സഹകരിച്ച് ടൊവീനോ തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രൻസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

K editor

Read Previous

രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്; വിമര്‍ശനവുമായി ബിജെപി

Read Next

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്