‘നീലവെളിച്ച’ത്തിലെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോയുടെ ഫസ്റ്റ് ലുക്കാണ് പോസ്റ്ററിലുള്ളത്.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ 115-ാം ജൻമവാർഷിക ദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്. ടൊവിനോയുടെ ജൻമദിനം കൂടിയാണിത്. ബഷീർ തന്നെ തിരക്കഥ രചിച്ച്‌ 1964 ലിൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമായ ‘ഭാർഗ്ഗവീനിലയം’ നീലവെളിച്ചം എന്ന കൃതിയോട് ബന്ധപ്പെട്ടുള്ളതായിരുന്നു. റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.

എം എസ് ബാബുരാജ് – പി ഭാസ്കരൻ കൂട്ടുകെട്ടിൽ പിറന്ന അനശ്വര ഗാനങ്ങളുള്ള ചിത്രത്തിലെ എസ് ജാനകി ആലപിച്ച ജനപ്രിയ ഗാനമായ ‘അനുരാഗ മധുചഷക’ത്തിൻ്റെ പുനരാവിഷ്കാരം രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. കെ എസ് ചിത്ര ആലപിച്ച ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

K editor

Read Previous

‘കാന്താരയ്ക്ക്’ രണ്ടാം ഭാഗം വരുന്നു; ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനം

Read Next

ഗുജറാത്തിലെ ചരിത്രവിജയം; മോദിയുടെ സ്വർണ്ണ ശില്പം നിര്‍മിച്ച് ജ്വല്ലറി ഉടമ