ടൊവിനോ ചിത്രം ‘ഡിയർ ഫ്രണ്ട്’ ജൂലൈ പത്തിന് നെറ്റ്ഫ്ലിക്സിൽ

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് എഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡിയർ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജൂൺ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 10 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജന നടരാജൻ, അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിൻ സംഗീതം ഒരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. വിനീതിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായി എത്തിയ അയാൾ ഞാനല്ല ആയിരുന്നു ആദ്യ ചിത്രം.

Read Previous

ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണം; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

Read Next

മാതാപിതാക്കൾ മരിച്ചു;10 മാസം പ്രായമുള്ള കുഞ്ഞിന് ജോലി നൽകി റെയില്‍വേ