ഇന്ന് വിനായക ചതുർത്ഥി ; രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾ

പരമ ശിവന്‍റെയും പാർവ്വതി ദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി (ഗണേശ ചതുർത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണേശപൂജയ്ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്. കേരളത്തിനു പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിനായക ചതുർത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.

പാർവതി ദേവി ഗണപതിയെ ചന്ദനം കൊണ്ട് നിർമ്മിക്കുകയും ദേവി കുളിക്കുമ്പോൾ പ്രവേശന കവാടത്തിന് കാവൽ നിൽക്കാൻ ആവശ്യപ്പെട്ടതായുമാണ് പുരാണങ്ങളിൽ പറയുന്നത്. എന്നാൽ, ശിവൻ അവിടേക്ക് പ്രവേശിക്കാൻ തുനിഞ്ഞപ്പോൾ ഗണപതി അദ്ദേഹത്തെ പ്രവേശന കവാടത്തിൽ വച്ച് തടയുകയും, കോപിഷ്ഠനായ ശിവ ഭഗവാൻ ഗണപതിയുടെ തല വെട്ടുകയും ചെയ്തു. ഇത് കണ്ട് നടുങ്ങിയ പാർവ്വതി ദേവിയെ കണ്ട് മനസ്സലിഞ്ഞ ശിവൻ കുഞ്ഞ് ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി. ഗണേശന്റെ ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ തലയ്ക്ക് പകരം വയ്ക്കാൻ തക്കവണ്ണം ഒരു തല ആദ്യം കാണുന്ന ജീവിയിൽ നിന്നെടുക്കുവാൻ അദ്ദേഹം തന്റെ അനുയായികളോട് നിർദ്ദേശിച്ചു.

അദ്ദേഹത്തിന്റെ അനുയായികൾ (ഗണങ്ങൾ) ഒരു ആനയുടെ തലയുമായിട്ടാണ് തിരിച്ചുവന്നത്. അങ്ങനെയാണ് ഗണപതി ജീവിതത്തിലേക്ക് തിരികെയെത്തിയത്. അപ്പോൾ ശിവൻ അദ്ദേഹത്തെ ഗണങ്ങളുടെ നേതാവായി ഗണപതി എന്ന് നാമകരണം ചെയ്തു എന്നാണ് ഐതിഹ്യം.

K editor

Read Previous

പ്രിയ വർഗീസിന്റെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

Read Next

തൊടുപുഴ ഉരുൾപൊട്ടൽ ; നഷ്ടപരിഹാരത്തിൽ ഇന്ന് തീരുമാനമായേക്കും