ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തുനാള്‍

തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. തിരുവോണത്തിനായി ഇനി വെറും 10 ദിവസത്തെ കാത്തിരിപ്പ്. ഇന്ന് മുതൽ വീടിന്‍റെ വീട്ടുമുറ്റങ്ങളിൽ 10 ദിവസത്തേക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായി പൂക്കളം ഒരുങ്ങും.

അത്തം നാളിൽ പൂക്കളം ഒരുക്കി മലയാളികൾ ഓണാഘോഷത്തിന് തുടക്കമിട്ടു. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്.

കഥകളി, വള്ളംകളി, ദേവരൂപങ്ങൾ എന്നിവ വരും ദിവസങ്ങളിൽ പൂക്കളങ്ങള്‍ക്ക് ഡിസൈനുകളാകും. ചിങ്ങം അത്തം നാളിൽ ആരംഭിക്കുന്ന ഓണാഘോഷം തിരുവോണത്തിന് ശേഷം ചതയം വരെ നീളും. ഓണക്കോടി വാങ്ങിയും സദ്യ ഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

K editor

Read Previous

വീടുനുള്ളിൽ നമസ്കരിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസെടുത്ത് പോലീസ്

Read Next

വിഴിഞ്ഞം സമരം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും