ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എംപിമാരെ സസ്പെൻഡ് ചെയ്തത് ജനാധിപത്യത്തെ തകിടം മറിക്കുന്നെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. ഇന്ന് പാർലമെന്റിലെ കറുത്ത ദിനമാണ്. പ്രതിഷേധം തുടരുമെന്ന് എം.പിമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എളമരം കരീം എം.പി പറഞ്ഞു.
പാർലമെന്‍റിൽ ന്യായമായി ചർച്ച ചെയ്യാൻ ഒരു അംഗത്തിനും അവകാശമില്ലെന്ന് എ.എ റഹീം എം.പി പ്രതികരിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എം.പിമാരെ സസ്പെൻഡ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരായ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, ജി.എസ്.ടി എന്നിവയിൽ കേന്ദ്ര സർക്കാരിന് ഉത്തരമില്ല. സമരം നാളെയും തുടരുമെന്നും കീഴടങ്ങാൻ പ്രതിപക്ഷം തയ്യാറല്ലെന്നും എളമരം കരീം എം.പി പറഞ്ഞു. ജയ് വിളിക്കുന്നവർ മാത്രം പാർലമെന്‍റിൽ മതിയെന്നാണ് ബി.ജെ.പിയുടെ നിലപാടെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. ജനാധിപത്യത്തിന്‍റെ സൗന്ദര്യം ചർച്ചകളിലാണെന്നും പാർലമെന്‍റിനെ ബിജെപിയുടെ ഭക്ത ജനകേന്ദ്രമാക്കാൻ തങ്ങൾ ഇല്ലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.