‘ടു മെൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

ഇർഷാദ് അലി, എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ടു മെൻ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 5ന് പ്രദർശനത്തിനെത്തും. എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗൾഫിൽ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന വർക്കല സ്വദേശി രാജൻ ഭാസ്കരനാണ് ട്രെയിലർ പ്രകാശനം ചെയ്തത്.

90% ദുബായിൽ ചിത്രീകരിച്ച ചിത്രം അവിശ്വസനീയമായ ജീവിതാനുഭവങ്ങൾ കൊണ്ട് നിറഞ്ഞ, പ്രവാസജീവിതത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാർത്ഥ ജീവിതാനുഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Read Previous

നഞ്ചിയമ്മക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.പ്രസാദ്

Read Next

യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി