ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കിനാനൂർ–കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിപിഎമ്മിലെ ടി. കെ. രവിയെ അഴിമതി ആരോപണങ്ങളുടെ പേരിൽ താക്കീതു ചെയ്യാനുള്ള പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനം നീലേശ്വരം ഏരിയ കമ്മിറ്റിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു.
കരിന്തളം കയനി പ്രദേശത്ത് സ്ഥാപിക്കുന്ന 500 കെവി വൈദ്യുത സബ് സ്റ്റേഷന് സ്ഥലത്ത് റവന്യൂ ഭൂമി ഉണ്ടായിട്ടും, സ്വകാര്യ വ്യക്തിയുടെ ചതുപ്പ് നിലത്ത് സബ് സ്റ്റേഷൻ പണിയാൻ പ്രസിഡണ്ട് ടി. കെ. രവി മുൻകൈ എടുത്തുവെന്ന ആരോപണവും, പഞ്ചായത്തിലെ കടലാടിപ്പാറയിൽ നിന്ന് ബോക്സൈറ്റ് നിക്ഷേപം കടത്താൻ ആശാപുര കമ്പനി സിഇഒ സന്തോഷ് മേനോനിൽ നിന്ന് അന്ന് നീലേശ്വരം ഏരിയാ സിക്രട്ടറിയായിരുന്ന ടി. കെ. രവി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും സിപിഎം സംസ്ഥാന സമിതിക്ക് പരാതിയായി അയച്ചത്, കരിന്തളത്തെയും, നീലേശ്വരത്തെയും, പാർട്ടി അംഗങ്ങളാണ്.
ഈ പരാതികൾ സംസ്ഥാന സമിതി പാർട്ടി ജില്ലാ കമ്മിറ്റിക്ക് അയച്ചു കൊടുക്കുകയും അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ടി. കെ. രവിയെ താക്കീതു ചെയ്യാനുള്ള തീരുമാനം ഇന്നലെ നീലേശ്വരം ഏസിയിൽ റിപ്പോർട്ട് ചെയ്തത്. പാർട്ടി നടപടി ഇനി പരാതിക്കാർ അംഗങ്ങളായ ലോക്കലിൽ റിപ്പോർട്ട് ചെയ്യും. അഴിമതി ആരോപണം അന്വേഷിക്കാൻ മൂന്നംഗ ജില്ലാ കമ്മിറ്റിയംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ പരാതിക്കാരിൽ നിന്ന് ഉടൻ തെളിവുകൾ സ്വീകരിക്കും.