ബാഹുബലിയെ വെല്ലാൻ ടൈം ട്രാവലർ ഫാന്റസി ‘ബിംബിസാര’

നന്ദമുറി കല്യാൺ റാം പ്രധാന വേഷത്തിൽ അഭിനയിച്ച് വസിഷ്ഠ് സംവിധാനം ചെയ്യുന്ന ടൈം ട്രാവലർ ഫാന്‍റസി ആക്ഷൻ ചിത്രമായ ബിംബിസാരയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു.

ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ബിംബിസാരൻ എന്ന രാജാവിന്‍റെ വേഷമാണ് നന്ദമുറി കല്യാൺ റാം അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങൾ ആണ് ട്രൈലറിൽ കാണിക്കുന്നത്. കൂടാതെ നായകന്‍റെ രണ്ട് റോളുകളും. ആദ്യഭാഗം ദുഷ്ടനും ക്രൂരനുമായ ഒരു രാജാവിനെ കാണിക്കുമ്പോൾ, രണ്ടാം ഭാഗം പുതിയ യുഗത്തിലെ ശക്തനായ ഒരു ചെറുപ്പക്കാരനെ കാണിക്കുന്നു. ഈ ട്രെയിലറിൽ, നന്ദമുറി കല്യാൺ റാമിന്‍റെ വളരെ വ്യത്യസ്തമായ രൂപം തന്നെ ട്രെയിലറിൽ നമുക്ക് കാണാൻ കഴിയും.

കാതറിൻ തെരേസ, സംയുക്ത മേനോൻ, വാരിന ഹുസൈൻ, വെന്നല്ല കിഷോർ, ബ്രഹ്മാജി, ശ്രീനിവാസ റെഡ്ഡി എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. എൻടിആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹരി കൃഷ്ണ കെ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വസിഷ്ഠ് തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വാസുദേവ് ആണ്. എം എം കീരവാണിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. വെങ്കട്ട്, രാം കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഛോട്ടാ കെ നായിഡുവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. തമ്മി രാജുവാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

K editor

Read Previous

ഖാദിയുടെ കുത്തക അവസാനിച്ചു; ദേശീയ പതാക ഇനി പോളിസ്റ്ററിലും തുന്നാം

Read Next

ഒരേ യുദ്ധവിമാനത്തില്‍ ഡ്യൂട്ടി; വ്യോമസേനയിൽ ചരിത്രം കുറിച്ച് അച്ഛനും മകളും