രാജ്യത്ത് ടിക് ടോക് നിരോധിച്ചു; ചൈനയ്ക്ക് തിരിച്ചടിയുമായി ഇന്ത്യ

TikTok Ban

ന്യൂഡല്‍ഹി: ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യു.സി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. നേരത്തേയും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം അയവില്ലാതെ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

അതേസമയം, ഐഫോണ്‍ ഉപഭോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൗരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക് ടോക് ആപ്പ് മനസിലാക്കുന്നുവെന്ന വാര്‍ത്ത മുമ്പ് പുറത്ത് വന്നിരുന്നു.


ടിക്ടോക്കിന് പുറമേ മറ്റ് ചില ആപ്പുകളും ഇത്തരം സ്വഭാവം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഐഫോണിലെ ഐ.ഒ.എസ് പിഴവില്‍ നിന്നാണ് ചൈനീസ് ആപ്പ് ഇത്തരത്തില്‍ ഒരുകാര്യം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

LatestDaily

Read Previous

കോവിഡ് 19 നിബന്ധനകളിൽ വഴിമുട്ടി ആയിരക്കണക്കിന് കലാകാരന്മാർ

Read Next

ഡോക്ടർ പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ പെൺകുട്ടി ഉറച്ചുനിൽക്കുന്നു