Breaking News :

ടിക് ടോക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: ടിക് ടോക്കിലുടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും വിഡിയോ കോൾ വഴി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. പാലക്കാട് ചെർപ്പുളശേരി മാരായമംഗലം സ്വദേശി ഇടയാട്ടിൽ ഹൗസിൽ രാഹുലി നെയാണ് 19,  തളിപ്പറമ്പ് എസ്.ഐ, എം.വി. സുനിൽ കുമാറിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു

ചെയ്തത്.  ലോക് ഡൗൺ കാലത്ത് നവ മാധ്യമമായ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 17കാരിയുടെ വീട് തേടി പിടിച്ച് രണ്ട് മാസം മുമ്പെത്തിയ പ്രതി പെൺകുട്ടിയെ രണ്ട് തവണകളായി പീഡിപ്പിക്കുകയും, പിന്നീട് വീഡിയോ കോൾ വഴി നഗ്നത ചിത്രീകരിക്കുകയും, വിഡിയോ സുഹൃത്തുകളായ പലർക്കും മൊബെൽ ഫോണിലൂടെ കൈമാറുകയും ചെയ്തതോടെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് രാഹുലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Read Previous

ഓട്ടോ ഡ്രൈവർ ഭാസ്ക്കരന്റെ കോവിഡ് മരണം കുടുംബം അനാഥമായി അധികൃതർ അനാസ്ഥ കാട്ടിയതായി കുടുംബം

Read Next

കേന്ദ്ര സർവ്വകലാശാലയിലെ ചട്ടവിരുദ്ധ നിയമനത്തിനെതിരെ പരാതി