മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി

മൂന്നാർ: മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി. നെയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്മക്കാട് കടുവയുടെ ആക്രമണത്തിൽ 10 കന്നുകാലികളാണ് ചത്തത്. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു.

വന്യമൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചിരുന്നു. പശുവിന്‍റെ ജഡവുമായി മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാത മൂന്ന് മണിക്കൂറോളമാണ് ഉപരോധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നൂറോളം കന്നുകാലികളാണ് പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read Previous

ടിആര്‍എസിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം ഇന്ന്

Read Next

സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷത്തെ പുറത്താക്കി കേന്ദ്രസർക്കാർ