ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇടുക്കി: മൂന്നാറിൽ വനംവകുപ്പ് കുടുക്കിയ കടുവയെ വനത്തിലേക്ക് തുറന്ന് വിട്ടു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് തുറന്ന് വിട്ടത്. ഇന്ന് പുലർച്ചയോടെയാണ് മൂന്നാറിൽ നിന്ന് കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ചത്.
വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു. ഇടത് കണ്ണിന് തിമിരം ബാധിച്ചതായും കണ്ടെത്തിയിരുന്നു. സ്വാഭാവിക ഇരപിടിത്തം നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ചയുള്ളതിനാൽ പ്രശ്നമില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് വിട്ടയച്ചത്.