ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല.
ചിത്രത്തിനെതിരെ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും പൃഥ്വിരാജ് ഫിലിംസും നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് . ഹർജി പരിഗണിച്ച കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചു.
സിനിമ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. സിനിമ കണ്ട് പരാതിയിൽ തീരുമാനമെടുക്കാൻ സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. സിനിമ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം. കൂടുതൽ വാദങ്ങൾക്കായി അപ്പീൽ വീണ്ടും പരിഗണിക്കും.