കർണാടകയിൽ കടുവാ ആക്രമണം; മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു

കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും ചെറുമകനും കൊല്ലപ്പെട്ടു. 75 വയസ്സുള്ള രാജുവും ചെറുമകൻ ചേതനുമാണ് (18) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ.

കേരള അതിർത്തിയോട് ചേർന്നുള്ള പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയായിരുന്നു തോട്ടം തൊഴിലാളിയായ രാജുവിനെ കടുവ ആക്രമിച്ചത്. രാജുവിന്‍റെ ചെറുമകൻ ചേതൻ ഞായറാഴ്ചയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

കടുവയുടെ ആക്രമണത്തിൽ ചേതന്‍റെ പിതാവ് മധുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുവയെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Previous

വ്യക്തിപരമായും തൊഴില്‍പരമായും അധിക്ഷേപം; സോഷ്യല്‍ മീഡിയ വിടുന്നെന്ന് ജോജു ജോര്‍ജ്ജ്

Read Next

കുപ്പണ മദ്യദുരന്ത കേസ്; തമ്പിയെ പിഴത്തുക റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്