ടിക്കറ്റ് വിൽപ്പന മോശം; അക്ഷയ് കുമാറിന്‍റെ താരനിശ ഉപേക്ഷിച്ചു

മുംബൈ: തെക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ‘ദി എന്‍റർടെയ്നേഴ്സ്’ എന്ന പേരിൽ താരനിശ നടത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറും സംഘവും യുഎസിലും കാനഡയിലും പരിപാടി അവതരിപ്പിക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ ടൂറിന്‍റെ ഭാഗമായി അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി.

ന്യൂജേഴ്സിയിൽ മാർച്ച് നാലിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, പര്യടനവുമായി ബന്ധപ്പെട്ട തന്‍റെ ഏറ്റവും പുതിയ പോസ്റ്റിൽ മാർച്ച് 4 ലെ ഇവന്‍റ് അക്ഷയ് ഉൾപ്പെടുത്തിയിട്ടില്ല. മാർച്ച് മൂന്നിന് അറ്റ്ലാന്‍റ, മാർച്ച് എട്ടിന് ഡാളസ്, മാർച്ച് 11ന് ഒർലാൻഡോ, മാർച്ച് 12ന് ഓക്ക്ലാൻഡ് എന്നിവിടങ്ങളിലാണ് അക്ഷയ് കുമാറിന്‍റെ ‘ദി എന്‍റർടെയ്നേഴ്സ്’ നടക്കുക. ടിക്കറ്റ് വില്‍പ്പന വളരെ മോശമായതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്തത്.

അക്ഷയ് കുമാറിനെ കൂടാതെ മൗനി റോയ്, ദിഷ പട്ടാനി, നോറ ഫത്തേഹി, സോനം ബജ്വ, അപർശക്തി ഖുറാന, സാറ ഖാൻ, ഗായകരായ ജസ്‌ലീൻ റോയൽ, സ്റ്റെബിൻ ബെൻ എന്നിവരും പര്യടനത്തിന്‍റെ ഭാഗമാണ്.

K editor

Read Previous

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ മേയ് 20ന് ഹാജരാവണം

Read Next

ഓടി രക്ഷപെട്ടെന്ന് പ്രചരിക്കുന്ന വിഡിയോ; പ്രതികരണവുമായി നടൻ വിനീത് ശ്രീനിവാസൻ