‘തുനിവ്’ സിനിമയുടെ ആഘോഷം; അജിത് ആരാധകന് ദാരുണാന്ത്യം

ചെന്നൈ: ‘തുനിവ്’ റിലീസിനോടനുബന്ധിച്ചുള്ള ആഘോഷത്തിനിടെ അജിത് ആരാധകനു മരണം. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപമാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്.

തിയേറ്ററിനു മുന്നിൽ സാവധാനം നീങ്ങിക്കൊണ്ടിരുന്ന ഒരു ലോറിയിൽ ചാടിക്കയറുകയായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തത്തോടെ നില തെറ്റി താഴേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം രോഹിണി തിയേറ്ററിനു സമീപം അജിത്- വിജയ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതായും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം ‘വാരിസി’ൻ്റെ റിലീസും ബുധനാഴ്ച തന്നെയാണ്. വിജയ്യുടെ ആരാധകർ ‘തുനിവി’ൻ്റെയും അജിത് ആരാധകർ ‘വാരിസ്’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും വലിച്ചുകീറിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

K editor

Read Previous

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് മരണം

Read Next

റഷ്യൻ വിമാനത്തിന് ബോംബ് ഭീഷണി; രക്ഷകരായി ഇന്ത്യൻ വ്യോമസേന