ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കാലവർഷം നാളെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് മഴ ലഭിക്കുകയും നാളെ ഒറ്റപ്പെട്ട മഴ കേരളത്തിൽ ലഭിക്കുകയും ചെയ്യും.
ശ്രീലങ്കയ്ക്കടുത്ത് ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. വടക്കുകിഴക്കൻ ദിശയിൽ വീശിയടിച്ച ശക്തമായ കാറ്റും മഴയ്ക്ക് കാരണമായി.
നവംബർ രണ്ട് വരെ കേരളത്തിലും ലക്ഷദ്വീപിന്‍റെ ചില ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. ഒക്ടോബർ 30ന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഒക്ടോബർ 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നവംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നവംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും നവംബർ 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം ജില്ലകളിലും കനത്ത മഴയുണ്ടാകും. 7 മുതൽ 11 സെന്‍റിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ.