കേരളത്തിൽ തുലാവർഷമെത്തി; വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് മുതൽ നവംബർ 3 വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിനും സാധ്യതയുണ്ട്.

കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

Read Previous

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ

Read Next

‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’; ശക്തമായ സമര പരിപാടികള്‍ക്കൊരുങ്ങി പ്രതിപക്ഷം