അപർണ ബലമുരളിയുടെ ‘ഇനി ഉത്തര’ത്തെ അഭിനന്ദിച്ച് തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്.

അപർണ ബാലമുരളി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇനി ഉത്തര’ത്തെ പ്രശംസിച്ച് തൃശൂർ മേയർ എം കെ വർഗീസ്. കഴിഞ്ഞ ദിവസമാണ് മേയർ ചിത്രം കണ്ടത്. മേയർ ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു. “സ്ത്രീകൾ ചിന്തിക്കുകയാണെങ്കിൽ, ഇവിടെ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും, എന്തിനെയും കൈകാര്യം ചെയ്യാൻ കഴിയും,” മേയർ പറഞ്ഞു. 

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ദേശീയ പുരസ്കാരം നേടിയ ശേഷം അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രമാണിത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അപർണയുടെ മലയാള ചിത്രമാണിത്.

ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനേശ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നു.

Read Previous

തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കെ.സുരേന്ദ്രൻ

Read Next

ജോലി പോയാലും യുഏഇയിൽ 3 മാസം ശമ്പളം ലഭിക്കും